Business
തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധന
ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്.
കൊച്ചി|സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 200 രൂപയാണ് ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 58,480 രൂപയാണ്.
ജനുവരി ഒന്ന് മുതല്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. ഇന്നലെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. 280 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7285 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6010 രൂപയുമാണ്.
അതേസമയം വെള്ളി വിലയും ഉയര്‍ന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളി വില 98 രൂപയാണ്.
---- facebook comment plugin here -----