Business
തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധന
ഇന്ന് പവന് 480 രൂപയാണ് ഉയര്‍ന്നത്.
കൊച്ചി|സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 480 രൂപയാണ് ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില 58,000 കടന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 58,080 രൂപയാണ്. ഇന്നലെ പവന് 240 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ജനുവരി ഒന്ന് മുതല്‍ സ്വര്‍ണവില ഉയരുകയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ ഉയര്‍ന്ന് 7260 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ വര്‍ധിച്ച് 5995 രൂപയുമായി.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 95 രൂപയാണ്.
---- facebook comment plugin here -----