gold price hike
സ്വര്‍ണ വില ഇന്നും വര്‍ധിച്ചു; റെക്കോര്‍ഡ് വീണ്ടും ഭേദിച്ചു
പവന് 320 രൂപ വര്‍ധിച്ചു.
കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 320 രൂപ വര്‍ധിച്ചു. ഒരു ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം പവന് 42,480 രൂപയായി. ഒരു ഗ്രാമിന് 5310 രൂപയാണ് വില. ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണം റെക്കോർഡ് വിലയിലെത്തിയത്. അന്ന് പവന് 42,160 രൂപയായിരുന്നു. പവന് 280 രൂപയാണ് അന്ന് കൂടിയത്. നേരത്തേ 42,000 രൂപയെന്ന വിലയായിരുന്നു റെക്കോർഡ്. കൊവിഡിനെ തുടർന്ന് ആഗോളതലത്തില്‍ പ്രതിസന്ധി നേരിട്ട 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഈ വിലയുണ്ടായിരുന്നത്.
---- facebook comment plugin here -----