Business
സ്വർണവില കുതിക്കുന്നു; പവന് വീണ്ടും 40,000 കടന്നു
ഒൻപത് മാസത്തെ ഇടവേളക്ക് ശേഷമാണ് പവൻ വില 40,000 കടക്കുന്നത്.
കൊച്ചി | സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഒരിടവേളക്ക് ശേഷം പവൻ വില വീണ്ടും 40,000 കടന്നു. പവന് ഇന്ന് 400 രൂപ വർധിച്ച് 40,240 രൂപയായി വില. ഗ്രാമിന് 50 രൂപ വർധിച്ച് 5030 രൂപയായി.
ഒൻപത് മാസത്തെ ഇടവേളക്ക് ശേഷമാണ് പവൻ വില 40,000 കടക്കുന്നത്. ഈ വർഷം മാർച്ച് ഒൻപതിന് പവന് 40,560 രൂപയിലെത്തിയിരുന്നു. ഇതാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വില.
2020 ഓഗസ്റ്റ് എഴ് മുതൽ ഒൻപത് വരെ മൂന്ന് ദിവസം സ്വർണവില 42,000 രൂപയിൽ എത്തിയിരുന്നു. ഇതാണ് സ്വർണവിലയിലെ സർവകാല റെക്കോർഡ്.
അന്താരാഷ്ട്ര വിപണിയിലെ വർധനയും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണവില ഉയരാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.
---- facebook comment plugin here -----