Kerala
കുതിപ്പ് തുടർന്ന് സ്വര്‍ണ വില; പവന് 66,000 രൂപയിലെത്തി
ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഇന്ന് വര്‍ധിച്ചു

കൊച്ചി | സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം കുതിച്ചുയര്‍ന്ന് സ്വര്‍ണ വില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡിലെത്തി. ഗ്രാമിന് 8,250 രൂപയിലും പവന് 66,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 6,790 രൂപയിലെത്തി. ഈ മാസം 14നുണ്ടായ ഗ്രാമിന് 8,230 രൂപയും പവന് 65,680 രൂപയുമെന്ന സര്‍വകാല റെക്കോര്‍ഡാണ് ഭേദിച്ചത്. വെള്ളിയാഴ്ച 65,000 രൂപ പിന്നിട്ട ശേഷം ശനിയാഴ്ചയും തിങ്കളാഴ്ചയും പവന് 80 രൂപ വീതം കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വില കുതിച്ചുയര്‍ന്നത്.
ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ നിലവില്‍ 71,500 രൂപയോളം നല്‍കേണ്ടിവരും.
---- facebook comment plugin here -----