Connect with us

Business

ഒറ്റയടിക്ക് കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില; വര്‍ധിച്ചത് 400 രൂപ

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,800 രൂപയാണ്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. നാല് ദിവസങ്ങള്‍ക്കുശേഷമാണ് സ്വര്‍ണവില കൂടിയത്. ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,800 രൂപയാണ്.

കഴിഞ്ഞ നാല് ദിവസംകൊണ്ട് കുറഞ്ഞ 400 രൂപയാണ് ഇന്ന് ഒറ്റയടിക്ക് ഉയര്‍ന്നത്. കഴിഞ്ഞമാസം 27ന് 56,800 രൂപയായി സര്‍വകാല റെക്കോര്‍ഡില്‍ ആയിരുന്നു സ്വര്‍ണവില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപ ഉയര്‍ന്ന് 7,100 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,875 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

 

 

---- facebook comment plugin here -----

Latest