Business
കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 64,000 കടന്നു
ഇന്ന് പവന് 560 രൂപയാണ് ഉയര്‍ന്നത്.

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 560 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 120 രൂപ വര്‍ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,080 രൂപയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണവില 64,000 ത്തിന് താഴെയെത്തിയിരുന്നു. ഫെബ്രുവരി 25 ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. 64,600 രൂപയായിരുന്നു അന്നത്തെ വില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 8010 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6600 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.
---- facebook comment plugin here -----