Business
കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 68,480: ഒറ്റയടിക്ക് വർധിച്ചത് 400 രൂപ
70,000ത്തിലേക്ക് കുതിച്ച് സ്വര്‍ണവില

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു.വ്യാഴാഴ്ച ഒറ്റയടിക്ക് 400 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 ആയി.
8560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ഇന്നലെ ഗ്രാമിന് 8510 രൂപയായിരുന്നു.ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,030 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.
സംസ്ഥാനത്ത് ഒന്‍പത് ദിവസംകൊണ്ട് 3,000 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്.2025 ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.