Business
തുടര്‍ച്ചയായ രണ്ടാം ദിവസവും കുതിച്ചുയര്‍ന്ന് സ്വര്‍ണവില
കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 400 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്.

കൊച്ചി|സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 63,520 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 400 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7990 രൂപയാണ്.
സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.
---- facebook comment plugin here -----