Business
കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്ന് 1480 രൂപ വര്‍ധിച്ചു
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 69,960 രൂപയാണ്.

കൊച്ചി|ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഒരു പവന് ഇന്ന് 1480 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 69,960 രൂപയാണ്. ഇന്നലെ ഒരു പവന് 2160 രൂപ ഉയര്‍ന്ന് 68480 രൂപയായിരുന്നു വില.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം സ്വര്‍ണ്ണവില കുതിപ്പിന് കാരണമായി. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4160 രൂപയാണ് പവന് ഉയര്‍ന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 8745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7200 രൂപയുമാണ്. സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.
---- facebook comment plugin here -----