Business
കുതിച്ചുകയറി സ്വർണവില; പവന് 70520
ഒറ്റയടിക്ക് കൂടിയത് 760 രൂപ

കൊച്ചി | രണ്ടു ദിവസത്തെ വിലയിടിവിനു പിന്നാലെ സ്വർണവില വീണ്ടും കുതിച്ചു കയറി. ഗ്രാമിന് 95 രൂപ വർധിച്ച് 8815 രൂപയും പവന് 760 രൂപ വർദ്ധിച്ച് 70520 രൂപയുമായി.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 400 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഇന്നത്തെ 760ന്റെ വർധനവ്.
അന്തർദേശീയ വിപണിയിൽ സ്വർണവില കുതിക്കുന്നതിന് അനുസരിച്ചാണ് കേരളത്തിലും വില കൂടുന്നത്.ഡോളർ നിരക്ക് ഇടിയുന്നതും സ്വർണവില കൂടാൻ കാരണമായിട്ടുണ്ട്.
അതേസമയം വെള്ളിയുടെ വില ഗ്രാമിന് 108 രൂപയായി ഉയർന്നു.ഒരാഴ്ച മുമ്പ് രേഖപ്പെടുത്തിയ 65800 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവൻ നിരക്ക്.ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില 70,000 തൊട്ടത്.
---- facebook comment plugin here -----