Connect with us

Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍

ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്‍ റഹ്മാന്‍, കോഴിക്കോട് സ്വദേശി റഫീഖ് എന്നിവരാണ് സ്വര്‍ണവുമായി പിടിയിലായത്.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നായി 2.2 കിലോ സ്വര്‍ണമാണ് പിടികൂടിച്ചത്. ഷൂവിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്‍ റഹ്മാന്‍, കോഴിക്കോട് സ്വദേശി റഫീഖ് എന്നിവരാണ് സ്വര്‍ണവുമായി പിടിയിലായത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി ഐ ആര്‍ ഐ കണ്ണൂര്‍ യൂനിറ്റ്, കസ്റ്റംസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.

Latest