Connect with us

Kerala

സ്വര്‍ണക്കടത്ത് കേസ്; ഇ ഡി നീക്കത്തിനെതിരെ സുപ്രീം കോടതിയില്‍ തടസ്സ ഹരജി നല്‍കി എം ശിവശങ്കര്‍

കോടതി മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെയാണ് തടസ്സ ഹരജി.

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്തു കേസില്‍ സുപ്രീം കോടതിയില്‍ തടസ്സ ഹരജി നല്‍കി എം ശിവശങ്കര്‍. കോടതി മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെയാണ് തടസ്സ ഹരജി. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ വാദം കേള്‍ക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. എറണാകുളത്തു നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണമെന്നായിരുന്നു ഇ ഡിയുടെ ഹരജി.

 

Latest