Kerala
സ്വര്‍ണക്കടത്ത് കേസ്; സരിതാ എസ് നായരുടെ രഹസ്യമൊഴിയെടുക്കാന്‍ നീക്കം
പിസി ജോര്‍ജുമായി സ്വപ്നാ സുരേഷ് നേരില്‍ കണ്ട് ഗൂഢാലോചന നടത്തിയെന്നും സരിത മൊഴി നല്‍കി
തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന സംബന്ധിച്ച് സരിതാ എസ് നായരുടെ രഹസ്യ മൊഴിയെടുക്കാന്‍ ശ്രമം. പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ സാക്ഷി മൊഴിയാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴിയായി രേഖപ്പെടുത്തുകയെന്നാണ് സൂചന.
ഫെബ്രുവരി മുതല്‍ സ്വപ്നാ സുരേഷ് ഗൂഡാലോചന നടത്തിയതായി അറിയാമെന്നും സ്വപ്നക്ക് നിയമ സഹായം നല്‍കുന്നത് ജോര്‍ജാണെന്നും സരിത മൊഴി നല്‍കിയിരുന്നു. പിസി ജോര്‍ജുമായി സ്വപ്നാ സുരേഷ് നേരില്‍ കണ്ട് ഗൂഢാലോചന നടത്തിയെന്നും സരിത മൊഴി നല്‍കി. എന്നാല്‍ താനും സ്വപ്നാ സുരേഷുമായി സംസാരിച്ചിട്ടില്ലെന്നും സരിതയുടെ മൊഴിയിലുണ്ട്.
പിസി ജോര്‍ജും സരിതയും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സരിതയെ കേസില്‍ സാക്ഷിയാക്കിയത്. സരിതയുടെ മൊഴി നിര്‍ണായകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
അതിനിടെ, മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും സ്വപ്ന സുരേഷ് ഉയര്‍ത്തുന്ന ആരോപണം തന്നെക്കൊണ്ട് പറയിപ്പിക്കാനായിരുന്നു നീക്കമെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. ട്വന്റിഫോറിനോട് പറഞ്ഞു. പിസി ജോര്‍ജ് വഴിയാണ് നീക്കം നടന്നത്. എന്നാല്‍, തെളിവില്ലെന്ന് മനസിലാക്കിയതോടെ താന്‍ പിന്മാറിയെന്നും സരിത പറയുന്നു.