Connect with us

urgent reslution

സ്വര്‍ണക്കടത്ത്: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി

സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച: സര്‍ക്കാറിന്റേത് അപ്രതീക്ഷിത നീക്കം

Published

|

Last Updated

തിരുവനന്തപുരം | അടിയന്തര പ്രമേയത്തിന് സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി. ഷാഫി പറമ്പില്‍ എം എല്‍ എകൊണ്ടുവന്ന ചട്ടം 51 പ്രകാരമുള്ള അടിയന്തര പ്രമേയത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഉച്ചക്ക് ഒന്നിന് ശേഷം സഭ രണ്ട് മണിക്കൂര്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷവും മാധ്യമങ്ങളും പുറത്ത്തീര്‍ക്കുന്ന കോലാഹലങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള അപൂര്‍വ അവസരമായി കണ്ടാണ് സര്‍ക്കാര്‍ പ്രതിപക്ഷ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയതെന്നാണ് വിവരം. സാധാരണ നിലയില്‍ പ്രതിപക്ഷം നല്‍കുന്ന അടിയന്തര പ്രമേയ നോട്ടീസുകള്‍ക്ക് അനുമതി നിഷേധിക്കലാണ് പതിവ്. എന്നാല്‍ അപ്രതീക്ഷിതമായാണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ നീക്കം വിലയിരുത്തപ്പെടുന്നത്.

സ്വര്‍ണക്കടത്തില്‍ തങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും നേരത്തെ കേന്ദ്ര ഏജന്‍സികള്‍ ഇതെല്ലാം അന്വേഷിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ ആരോപണത്തിന് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

അതിനിടെ ചോദ്യോത്തരവേളയില്‍ ഇന്നലത്തേതില്‍ നിന്നും വിത്യസ്തമായി വളരെ ശാന്തമായ അവസ്ഥയിലായിരുന്നു പ്രതിപക്ഷം. ചോദ്യോത്തര വേളയോട് പൂര്‍ണമായി സഹകരിച്ചു. മന്ത്രിമാരായ പി എന്‍ വാസവനും പി രാജീവും നല്‍കിയ മറുപടികളെല്ലാം ശ്രദ്ധയോടെ കേട്ടു. ശൂന്യവേളയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതിനാല്‍ അപ്പോള്‍ ബപഹളങ്ങളും പ്രതിഷേധങ്ങളുമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു

Latest