Connect with us

TRIVANDRAUM GOLD SMUGGLING

സ്വര്‍ണക്കടത്ത്: മുന്‍ കോണ്‍സല്‍ ജനറലിനും അറ്റാഷെക്കും ഷോകോസ് നോട്ടീസ് കൈമാറി

വിദേശകാര്യമന്ത്രാലയം വഴിയാണ് നോട്ടീസ് നല്‍കിയത്‌

Published

|

Last Updated

ന്യൂഡല്‍ഹി |  തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു എ ഇ മുന്‍ കോണ്‍സല്‍ ജനറല്‍, മുന്‍ അറ്റാഷെ എന്നിവര്‍ക്ക് ഷോകോസ് നോട്ടീസ് കൈമാറി. വിദേശകാര്യമന്ത്രാലയം വഴിയാണ് ഷോകോസ് നോട്ടീസ് നല്‍കിയത്. ഇവരുടെ മേലില്‍ ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍ അടക്കം വിശദ വിവരങ്ങള്‍ അടങ്ങിയ കുറ്റപത്രമാണ് നല്‍കിയത്. ഇനി ഇവരുടെ വിശീദകരണം കേട്ടശേഷം തുടര്‍ നടപടിയുണ്ടാകും. നോട്ടീസിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് കസ്റ്റംസ് തീരുമാനം

ഷോകോസ് നോട്ടീസ് കൈമാറിയ വിവരം വിദേശകാര്യമന്ത്രാലയം കസ്റ്റംസിനെ അറിയിച്ചു. ഇവരടക്കം 53 പേര്‍ക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. നോട്ടീസ് കൈമാറിയതോടെ അന്വേഷണം കൂടുതല്‍ ഊര്‍ജിതപ്പെടുത്താനാണ് കസ്റ്റംസ് ഒരുങ്ങുന്നത്.

 

Latest