Connect with us

Kerala

സ്വകാര്യ ചിത്രം കാണിച്ച് സ്വര്‍ണ്ണം കവര്‍ന്നു; യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

പ്രണയത്തിലായിരുന്ന യുവാവിന്റെ കയ്യില്‍ ഉണ്ടായിരുന്ന ചിത്രം കാണിച്ചായിരുന്നു ഭീഷണി.

Published

|

Last Updated

തൃശൂര്‍ |  സ്വകാര്യ ചിത്രം കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പറപ്പൂര്‍ പൊറുത്തൂര്‍ ലിയോ(26), പോന്നോര്‍ മടിശ്ശേരി ആയുഷ് (19), പാടൂര്‍ ചുള്ളിപ്പറമ്പില്‍ ദിവ്യ (26) എന്നിവരെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

പ്രണയത്തിലായിരുന്ന യുവാവിന്റെ കയ്യില്‍ ഉണ്ടായിരുന്ന ചിത്രം കാണിച്ചായിരുന്നു ഭീഷണി. യുവതി വീട്ടുകാരോട് സംഭവം പറയുകയും കുടുംബം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest