Connect with us

സ്ഥാനത്തും രാജ്യത്തും സ്വർണ്ണവിലയിൽ അവിശ്വസനീയമായ കുതിപ്പാണ് അടുത്ത ദിവസങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ വെള്ളിയാഴ്ച മാത്രം ഒരു പവൻ സ്വർണ്ണത്തിന് 1,480 രൂപ വർധിച്ച് വില 69,960 രൂപയിലെത്തി. ഗ്രാമിന് 8745 രൂപയാണ് പുതിയ നിരക്ക്. പവന് 70,000 എന്ന അടുത്ത സ്റ്റേജ് പിന്നിടാൻ വെറും 40 രൂപയുടെ കുറവേ ഉള്ളൂ എന്നർഥം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 4,160 രൂപയുടെ വർധനവാണ് ഉണ്ടായത് എന്നത് ഈ കുതിപ്പിന്റെ വേഗത വ്യക്തമാക്കുന്നു. ഈ അസാധാരണ വിലക്കയറ്റത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? ഈ സാഹചര്യം സാധാരണക്കാർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം? സ്വർണം ഒരു മികച്ച നിക്ഷേപ മാർഗ്ഗമാണോ? വിശദമായി പരിശോധിക്കുകയാണ് സിറാജ് ലൈവ് എക്സ്പ്ലൈനർ

Latest