National
മുംബൈ വിമാനത്താവളത്തില്‍ 10 കോടി രൂപയുടെ സ്വര്‍ണം പിടികൂടി
18 സുഡാനി സ്ത്രീകളെയും ഒരു ഇന്ത്യക്കാരിയെയും അറസ്റ്റ് ചെയ്തു.
മുംബൈ| മുംബൈ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) 10 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ 18 സുഡാനി സ്ത്രീകളെയും ഒരു ഇന്ത്യക്കാരിയെയും അറസ്റ്റ് ചെയ്തു.
16.36 കിലോഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.അനുബന്ധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 85 ലക്ഷം രൂപ വിലവരുന്ന 1.42 കിലോ സ്വര്‍ണവും 16 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും 88 ലക്ഷം രൂപയുടെ ഇന്ത്യന്‍ നോട്ടുകളും കണ്ടെടുത്തു.
തിങ്കളാഴ്ച യു.എ.ഇയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കാരുടെ സംഘം പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ഇന്ത്യയിലേക്ക് കടത്താന്‍ പോകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ സിറ്റി വിമാനത്താവളത്തില്‍ നിരീക്ഷണം നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
---- facebook comment plugin here -----