Kannur
കണ്ണൂർ വിമാനത്താവളത്തിൽ 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാലു ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

മട്ടന്നൂർ |കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. അബുദാബിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കാസർഗോഡ് ചെങ്കള സ്വദേശി ഹസീബ് അബ്ദുള്ള ഹനീഫിൽനിന്നാണ് കസ്റ്റംസും ഡിആർഐയും ചേർന്ന് 899 ഗ്രാം സ്വർണം പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാലു ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 1000 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 899 ഗ്രാമാണ് ലഭിച്ചത്.
കസ്റ്റംസ് അസി. കമ്മീഷണർ ടി.പി.മുഹമ്മദ് ഫയീസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, പി.മുരളി, ഇൻസ്പെക്ടർമാരായ അശ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത, ജുബർ ഖാൻ ,ഹവിൽദാർ ശശീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.