Connect with us

Kerala

കരിപ്പൂരിൽ 76.53 ലക്ഷത്തിന്റെ സ്വർണം പിടികൂടി

വിദേശ കറൻസി, സിഗരറ്റ്, ഐ ഫോൺ എന്നിവയും പിടിച്ചെടുത്തു

Published

|

Last Updated

കൊണ്ടോട്ടി | കരിപ്പൂരിൽ ഇന്നലെ അനധികൃതമായി കടത്തിയ സ്വർണം, വിദേശ കറൻസി, സിഗരറ്റ്, ഐ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. മലപ്പുറം സ്വദേശിയിൽ നിന്നാണ് 76.53 ലക്ഷം രൂപയുടെ 1,079 ഗ്രാം മിശ്രിത സ്വർണം പിടികൂടിയത്. ഇയാൾ ക്യാപ്‌സ്യൂൾ പാക്കറ്റുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

കാസർകോട് സ്വദേശിയിൽ നിന്നാണ് 12.60 ലക്ഷം രൂപയുടെ വിദേശ കറൻസികൾ പിടികൂടിയത്. അഞ്ഞൂറിന്റെ 120 സഊദി റിയാലുകളാണ് പിടികൂടിയത്. ബാഗേജിനുള്ളിൽ ഒളിപ്പിച്ച കറൻസികൾ പുറപ്പെടൽ കേന്ദ്രത്തിലേക്കുള്ള പരിശോധനയിൽ സി ഐ എസ് എഫ് ഉദ്യോഗസ്ഥരാണ് കണ്ടെടുത്തത്.

മറ്റൊരു കേസിൽ ദുബൈയിൽ നിന്നെത്തിയ കാസർകോട് സ്വദേശിയിൽ നിന്ന് 1.1 ലക്ഷം രൂപക്കുള്ള സിഗരറ്റുകളും കോഴിക്കോട് എടച്ചേരി സ്വദേശിയിൽ നിന്ന് 3.45 ലക്ഷം രൂപക്കുള്ള സിഗരറ്റുകളും പിടികൂടി. അബൂദബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്ന് ആറ് ലക്ഷം രൂപയുടെ നാല് ഐ ഫോണുകളും പിടികൂടി.