Connect with us

ssf

ഗോൾഡൻ ഫിഫ്റ്റി ജില്ലാറാലി: എസ് എസ് എഫ് നേതൃസംഗമം സംഘടിപ്പിച്ചു

വെട്ടിച്ചിറ മജ്മഅ് ഇർഫ ഓഡിറ്റോറിയത്തിൽ ഐ പി ബി ഡയറക്ടർ എം അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

വളാഞ്ചേരി | അടുത്ത മാസം 23ന് നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ വേങ്ങരയിൽ നടക്കുന്ന എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ റാലിയുടെ മുന്നൊരുക്ക ഭാഗമായി ‘അഗ്നിപഥങ്ങൾ താണ്ടുന്നു’ എന്ന പേരിൽ നേതൃ സംഗമം സംഘടിപ്പിച്ചു. വെട്ടിച്ചിറ മജ്മഅ് ഇർഫ ഓഡിറ്റോറിയത്തിൽ ഐ പി ബി ഡയറക്ടർ എം അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ സ്വാദിഖലി ബുഖാരി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എ സഈദ് സകരിയ്യ, സെക്രട്ടറിമാരായ എൻ അബ്ദുല്ല സഖാഫി, ജാഫർ ശാമിൽ ഇർഫാനി, പി ടിമുഹമ്മദ് അഫ്ളൽ, വി സിറാജുദ്ദീൻ സംസാരിച്ചു.

Latest