National
മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ആര്‍ ആര്‍ ആറിന്
നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്
ന്യൂഡല്‍ഹി | പതിനാല് വര്‍ഷത്തിന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലേക്ക്. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍റിനാണ് പുരസ്‌കാരം. മികച്ച ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലാണ് ആര്‍ആര്‍ആര്‍ നേട്ടം സ്വന്തമാക്കിയത്.
ഏറെ തരംഗമായ നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മുന്‍നിര ഗായകരായ ടെയ്ലര്‍ സ്വിറ്റ്, റിഹാന്ന എന്നിവരെ കടത്തിവെട്ടിയാണ് ഇന്ത്യന്‍ ഗാനമായ നാട്ടു നാട്ടു ഒന്നാമത് എത്തിയത്. ടെയ്ലര്‍ സ്വിഫ്റ്റിന്റെ കരോലീന, ചാവോ പപ്പ, ലേഡി ഗാഗയുടെ ഹോള്‍ഡ് മൈ ഹാന്‍ഡ്, റിഹാന്നയുടെ ലിഫ്റ്റ് മി അപ്പ് എന്നിവയായിരുന്നു മികച്ച ഗാനത്തിനുള്ള മറ്റ് നോമിനേഷനുകള്‍.
മികച്ച നോണ്‍-ഇംഗ്ലീഷ് ഭാഷ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനിലും ആര്‍ആര്‍ആറിന് ഇടം പിടിച്ചിട്ടുണ്ട്.
---- facebook comment plugin here -----