Connect with us

Uae

പൈലറ്റുമാര്‍ക്കും ബിസിനസ്സ് ജെറ്റ് ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗോള്‍ഡന്‍ പാക്കേജ്

എയര്‍ക്രാഫ്റ്റ് ഉടമകള്‍ക്ക് ഒരു ഓപറേറ്ററെ ആശ്രയിക്കാതെ സ്വതന്ത്രമായി അവരുടെ വിമാനങ്ങള്‍ കൈകാര്യം ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും എന്നതാണ് പുതിയ സംരംഭത്തിന്റെ പ്രധാന പ്രത്യേകത.

Published

|

Last Updated

ദുബൈ|പൈലറ്റുമാര്‍, സ്വകാര്യ വിമാന ഉടമകള്‍, ബിസിനസ് ഏവിയേഷന്‍ സേവന ദാതാക്കള്‍ എന്നിവര്‍ക്കായി യു എ ഇ ‘ഗോള്‍ഡന്‍ പാക്കേജ്’ ആരംഭിച്ചു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി സി എ എ) പ്രഖ്യാപിച്ച പുതിയ സംരംഭങ്ങള്‍ക്ക് കീഴില്‍, രജിസ്‌ട്രേഷന്‍ കോഡ് വ്യക്തിഗതമാക്കല്‍ ഉള്‍പ്പെടുന്നു. റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് വിധേയമായി വിമാനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രായപരിധി ഒഴിവാക്കും.

മൂല്യനിര്‍ണയ സമയത്ത് പൈലറ്റുമാരുടെ പരീക്ഷയുടെ ആവശ്യകത ഒഴിവാക്കുകയും മൂന്ന് ദിവസത്തിനുള്ളില്‍ വിദേശ ലൈസന്‍സുകള്‍ കൈമാറുകയും ചെയ്യും. എയര്‍ക്രാഫ്റ്റ് ഉടമകള്‍ക്ക് ഒരു ഓപറേറ്ററെ ആശ്രയിക്കാതെ സ്വതന്ത്രമായി അവരുടെ വിമാനങ്ങള്‍ കൈകാര്യം ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും എന്നതാണ് പുതിയ സംരംഭത്തിന്റെ പ്രധാന പ്രത്യേകത.

സ്വകാര്യ വിമാനങ്ങളുടെ രജിസ്‌ട്രേഷന്‍ ചെലവ് ഗണ്യമായി കുറയ്ക്കുകയും ഉടമകള്‍ക്ക് മെച്ചപ്പെട്ട വഴക്കവും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന ഓപ്ഷനുകളും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ക്കോ വിമാന ഉടമകള്‍ക്കോ 100 ശതമാനം ഉടമസ്ഥാവകാശം നല്‍കല്‍, പ്രാദേശിക പങ്കാളിത്തത്തിന്റെ ആവശ്യകത ഇല്ലാതാക്കല്‍, യു എ ഇ ഫ്രീ സോണില്‍ നിന്നുള്ള വാണിജ്യ ലൈസന്‍സിന് കീഴില്‍ പ്രവര്‍ത്തിക്കാനുള്ള ഓപ്ഷന്‍ എന്നിവയും ഉള്‍പ്പെടുന്നു. സ്വകാര്യ വിമാനങ്ങളുടെ പ്രവര്‍ത്തനവും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട 24ലധികം സേവനങ്ങളുടെ അവലോകനവും വികസനവും പാക്കേജില്‍ ഉള്‍പ്പെടുന്നുവെന്ന് ജി സി എ എ വ്യോമയാന സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ എന്‍ജി. അഖീല്‍ അല്‍ സറൂനി പറഞ്ഞു.

 

---- facebook comment plugin here -----

Latest