Connect with us

പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും ബനിയാസ് സ്‌പൈക്ക് ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അബ്ദുര്‍ റഹ്മാന്‍ ഹാജിക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. അബുദബി എമിഗ്രേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എമിഗ്രേഷന്‍ ഗോള്‍ഡന്‍ വിസ തലവന്‍ മുഹമ്മദ് അരീസല്‍ അല്‍ റാഷിദി ഗോള്‍ഡന്‍ വിസ കൈമാറി.

ഗള്‍ഫ് മേഖലയില്‍ അറിയപ്പെടുന്ന വ്യവസായിയായ അബ്ദുല്‍റഹ്മാന്‍ ഹാജി 1979  കാലഘട്ടത്തിലാണ് ആദ്യമായി യു എ ഇ ലെത്തുന്നത്. അബുദബി ബനിയാസിലായിരുന്നു തുടക്കം, പിന്നീട് മുസഫയിലേക്ക് മാറി. ഇപ്പോള്‍ യു എ ഇ ക്ക് പുറമെ  ഒമാന്‍, സൗദി അറേബ്യാ, കേരളം എന്നിവിടങ്ങളില്‍ നിരവധി സംരംഭങ്ങളുണ്ട്.

---- facebook comment plugin here -----

Latest