Kasargod
അബൂബക്കർ സഅദി നെക്രാജെക്ക് ഗോൾഡൻ വിസ
എഴുത്ത് രംഗത്തെ മികവ് പരിഗണിച്ചാണ് അംഗീകാരം.
ദുബൈ | പ്രമുഖ എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ അബൂബക്കർ സഅദി നെക്രാജെക്ക് യു എ ഇ ഗോൾഡൻ വിസ ലഭിച്ചു. എഴുത്ത് രംഗത്തെ മികവ് പരിഗണിച്ചാണ് അംഗീകാരം.
ഒന്നരപതിറ്റാണ്ടോളം കാലം യു എ ഇ യിൽ പ്രവാസ ജീവിതം നയിക്കുന്നതിനിടയിൽ യു എ ഇ യുടെ വിവിധ തലങ്ങളെ കുറിച്ച് ഏറെ ലേഖനങ്ങളെഴുതുകയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയുമുണ്ടായി. അബൂദാബി കർച്ചറൽ – മീഡിയ വകുപ്പിന്റെ അംഗീകാരത്തോടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ജീവചരിത്ര പുസ്തകമെഴുതി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനിന് സമർപ്പിച്ചു.
നൂറുൽ ഉലമാ എം.എ ഉസ്താദിൻ്റെ ശിഷ്യൻ കൂടിയാണ്.
പ്രസ്ഥാനിക- സ്ഥാപന രംഗത്ത് സേവനമർപ്പിച്ചു വരുന്ന അബൂബക്കർ സഅദി കാസറഗോഡ് ജില്ലയിലെ നെക്രാജെ സ്വദേശി കുഞ്ഞിമൂല സീതി ഹാജിയുടെയും ബീഫാത്വിമയുടെയും മകനാണ്.
ഗോൾഡൻ വിസ നേടിയ സഅദി യെ സഅദിയ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സെക്രട്ടറി സയ്യിദ് കുറാ തങ്ങൾ, അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, സഅദിയ യു എ ഇ നാഷണൽ പ്രസിഡന്റ് സയ്യിദ് താഹ ബാഫഖി തങ്ങൾ, സെക്രട്ടറി സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ, അബ്ദുല്ല ഹാജി ഉളുവാർ തുടങ്ങിയവർ അഭിനന്ദിച്ചു