Connect with us

UAE Golden Visa

കെ എം അബ്ബാസിന് ഗോൾഡൻ വിസ

ഗൾഫിൽ 30 വർഷത്തോളമായി  മാധ്യമപ്രവർത്തനം നടത്തുകയാണ് എഴുത്തുകാരൻ കൂടിയായ കാസർകോട് ആരിക്കാടി  സ്വദേശി കെ എം അബ്ബാസ്.

Published

|

Last Updated

ദുബൈ | സിറാജ് ഗൾഫ്  എഡിറ്റർ ഇൻ ചാർജ് കെ എം അബ്ബാസിന് യു എ ഇയുടെ ഗോൾഡൻ വിസ. പൊന്നോണ നാളിൽ വിസ സ്റ്റാമ്പ് ചെയ്ത് ലഭിച്ചു. ഗൾഫിൽ 30 വർഷത്തോളമായി മാധ്യമപ്രവർത്തനം നടത്തുകയാണ് എഴുത്തുകാരൻ കൂടിയായ കാസർകോട് ആരിക്കാടി സ്വദേശി കെ എം അബ്ബാസ്.

ദേര, മണൽദേശം, ബറഹയിലേക്കുള്ള ബസ് തുടങ്ങിയ പുസ്തകങ്ങൾ അബ്ബാസിന്റേതായുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പരേതരായ കെ എം അബ്ദുല്ല, ബീഫാത്തിമ എന്നിവരുടെ മകനാണ്.

മുതീന ഗോൾഡൻ വേ അമർ സെൻററിൽ നടന്ന ചടങ്ങിൽ എം ഡി ഇസ്മാഈൽ ഷാ, ശരീഫ് കാരശേരി, ടി ജമാലുദ്ദീൻ, ശാഹുൽ തങ്ങൾ, നിഹാൽ പങ്കെടുത്തു. അൽ മിസ്ബർ ഡോക്യൂമെൻറ്സിൽ നടന്ന അനുമോദന ചടങ്ങിൽ യൂസുഫ് അൽ ഹുസനി, അശ്റഫ് കർളെ പങ്കെടുത്തു.
---- facebook comment plugin here -----

Latest