Connect with us

UAE Golden Visa

മലയാളി ഡിഗ്രി വിദ്യാർഥിനിക്ക് ഗോൾഡൻ വിസ

ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ചതിനാലാണ് ഗോൾഡൻ വിസ നൽകി സർക്കാർ ഖദീജയെ ആദരിച്ചത്.

Published

|

Last Updated

അബുദബി | അബുദബി സർവകലാശാലയിൽ ഡിഗ്രി വിദ്യാർഥിനിയും കണ്ണൂർ പഴയങ്ങാടി സ്വദേശിനിയുമായ ഖദീജ അബ്ദുൽ ലത്തീഫിന് ഗോൾഡൻ വിസ ലഭിച്ചു. മുസഫ മോഡൽ സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുമ്പോൾ കോമേഴ്‌സ് വിഭാഗത്തിൽ ഏറ്റവും ഉയർന്ന മാർക്കായ

99 .1 മാർക്ക് ഖദീജക്ക് ലഭിച്ചിരുന്നു. ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ചതിനാലാണ് ഗോൾഡൻ വിസ നൽകി സർക്കാർ ഖദീജയെ ആദരിച്ചത്.

ഗോൾഡൻ വിസ നൽകി ആദരിച്ചതിൽ ഭരണാധികാരികളോട് നന്ദി ഉണ്ടെന്ന് ഖദീജ പറഞ്ഞു. അബുദബി ഐ സി എഫ് മദ്രസയിൽ പ്ലസ് ടു വിദ്യാർഥിനിയായ ഖദീജ അബുദബി എയർപോർട്ട് ജീവനക്കാരനും അബുദബി സെൻട്രൽ ഐ സി എഫ്  സാന്ത്വനം പ്രസിഡന്റുമായ അബ്ദുൽ ലത്തീഫ് ഹാജി തെക്കുമ്പാട്, സുബൈദ കോഴിബസാർ ദന്പതികളുടെ മകളുമാണ്. സഹോദരങ്ങൾ : മെഹ്ബൂബ് അലി, ആഇഷ, മുഹമ്മദ്.

---- facebook comment plugin here -----

Latest