Business
സി ഐ ഐ ഡയറക്ടര്‍ ജനറലിന് യു എ ഇയുടെ ഗോള്‍ഡന്‍ വിസ
അബൂദബി | ഇന്ത്യയുടെ പരമോന്നത വ്യാപാര സംഘടനയായ ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII) ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജിക്ക് യു എ ഇ പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ റെസിഡന്‍സി വിസ അനുവദിച്ചു. അബൂദബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ രണ്ടാം വൈസ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ അബൂദബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹെലാല്‍ അല്‍ മെഹ് രിയാണ് ചന്ദ്രജിത്ത് ബാനര്‍ജിക്ക് ഗോള്‍ഡന്‍ വിസ കൈമാറിയത്. ചടങ്ങില്‍ അബൂദബി മീഡിയ ഗവണ്മെന്റ് സര്‍വീസ് മേധാവി ബദരിയ അല്‍ മസ്രോയി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
യാത്ര എളുപ്പമാകുമ്പോള്‍, ഗോള്‍ഡന്‍ വിസ പോലുള്ള സൗകര്യങ്ങള്‍ ശരിക്കും ഉപയോഗപ്പെടുത്താന്‍ പരമോന്നത വ്യവസായ അസോസിയേഷനെ പ്രോത്സാഹിപ്പിക്കുകയും രണ്ട് സമ്പദ്വ്യവസ്ഥകളുടെയും നന്മക്കായി വ്യാപാര നിക്ഷേപ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യുമെന്ന് ഗോള്‍ഡന്‍ വിസ സ്വീകരിച്ചുകൊണ്ട് ബാനര്‍ജി പറഞ്ഞു.
നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി 2019-ലാണ് യു എ ഇ ഒരു പ്രാദേശിക സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ ദീര്‍ഘകാല താമസത്തിനായി ഗോള്‍ഡന്‍ വിസ പദ്ധതി നടപ്പിലാക്കിയത്.