Ongoing News
ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; നായകനുള്‍പ്പെടെ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിലെ അഞ്ചംഗങ്ങള്‍ കൊവിഡ് മുക്തരായി
ആന്റിഗ്വ | ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീം നായകന്‍ യാഷ് ധുല്‍ ഉള്‍പ്പെടെയുള്ള അഞ്ച് താരങ്ങള്‍ കൊവിഡ് മുക്തരായി. ഇതോടെ നാളെ ബംഗ്ലാദേശിനെതിരെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിനുള്ള ടീം സെലക്ഷന് ഇവര്‍ അര്‍ഹരായി. അതേസമയം. രണ്ട് മത്സരങ്ങളില്‍ ടീമിനെ നയിച്ച നിഷാന്ത് സിന്ധു കൊവിഡ് പോസിറ്റീവായത് ടീമിന് തിരിച്ചടിയായിട്ടുണ്ട്. സിന്ധുവിനു പകരം ഇടങ്കയ്യന്‍ സ്പിന്നര്‍ അനീശ്വര്‍ ഗൗതമിനെ ടീമില്‍ ഉള്‍പ്പെടുത്തി.
അയര്‍ലന്‍ഡിനെതിരായ മത്സരത്തിനു മുന്നോടിയായി നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനയിലാണ് യാഷ് ധുല്‍, ഉപ നായകന്‍ ഷെയ്ഖ് റഷീദ്, സിദ്ധാര്‍ത്ഥ് യാദവ്, ആരാധ്യ യാദവ്, മാനവ് പ്രകാശ്, വാസു വാറ്റ്‌സ് എന്നീ താരങ്ങള്‍ കൊവിഡ് ബാധിതരാണെന്ന് കണ്ടെത്തിയത്. ഇതില്‍ വാസു ഒഴികെയുള്ള താരങ്ങളാണ് രോഗമുക്തി നേടിയത്.
---- facebook comment plugin here -----