Ongoing News
ഹയ കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത; വാലിഡിറ്റി നീട്ടി
മൂന്നു മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, താമസ കാലത്തെ ആരോഗ്യ ഇൻഷുറൻസ്, റിട്ടേൺ ടിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.
ദോഹ | ഹയ കാർഡിന്റെ വാലിഡിറ്റി 2024 ജനുവരി 24 വരെ ദീർഘിപ്പിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുള്ളവർക്ക് ഹയ കാർഡ് ഉപയോഗിച്ച് അടുത്ത വർഷം ജനുവരി 24 വരെ പ്രവേശിക്കാനാകും.
ഹയ പോർട്ടൽ വഴി ഓൺലൈനായി ഹോട്ടൽ റിസർവേഷന്റെയോ കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെയോ താമസിക്കുന്നതിനുള്ള രേഖ സമർപ്പിക്കണം. മൂന്നു മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, താമസ കാലത്തെ ആരോഗ്യ ഇൻഷുറൻസ്, റിട്ടേൺ ടിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.
---- facebook comment plugin here -----