Connect with us

Health

നല്ല ഓറഞ്ച് വാങ്ങാം, കേടാകാതെ സൂക്ഷിക്കാം; ഇതാ ചില വഴികള്‍

ഓറഞ്ച് തിരഞ്ഞെടുക്കുമ്പോള്‍ ഭാരം കൂടിയവ തിരഞ്ഞെടുക്കുക.

Published

|

Last Updated

പ്പോള്‍ ഓറഞ്ചിന്റെ സീസണാണ്. വഴിയരികിലും കടകളിലും ഓറഞ്ച് സുലഭം. രണ്ട് കിലോ 100, ഒന്നരക്കിലോ 100, കിലോ 60 അങ്ങനെ പല രീതിയിലാണ് വില്‍പ്പന. ചൂടുകാലത്ത് ആരോഗ്യത്തിന് നല്ലത് എന്നതിനാല്‍ മിക്കവരും ഇത് വാങ്ങുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നല്ല ഓറഞ്ച് തിരഞ്ഞെടുക്കുകയും കേടാകാതെ സംഭരിക്കുകയും ഒരു വെല്ലുവിളി തന്നെയാണ്. നല്ല ഓറഞ്ച് തിരഞ്ഞെടുക്കാനും സംഭരിക്കാനും ചില തന്ത്രങ്ങള്‍ ഇതാ.

ഭാരമുള്ളവ തിരഞ്ഞെടുക്കുക

ഓറഞ്ച് തിരഞ്ഞെടുക്കുമ്പോള്‍ ഭാരം കൂടിയവ തിരഞ്ഞെടുക്കുക. ഭാരം കുറഞ്ഞവ അല്‍പ്പം ഡ്രൈയും കാമ്പും കുറഞ്ഞതാകും. ജ്യൂസിനെല്ലാം ഭാരം കൂടിയതാണ് എപ്പോഴും നല്ലത്.

നിറം കൊണ്ട് വിധിക്കരുത്

തൊലിയുടെ നിറം നോക്കി ഓറഞ്ച് വാങ്ങരുത്. തൊലി തിളക്കമുള്ള ഓറഞ്ച് ആണെങ്കിലും, ചിലപ്പോള്‍ അകം ചീഞ്ഞതായിരിക്കും.

കട്ടിയുള്ള തൊലികളുള്ളത് ഒഴിവാക്കുക

പാടുകളോ ചെറിയ ദ്വാരങ്ങളോ കട്ടിയുള്ളതും കുണ്ടും കുഴിയുമായ തൊലികള്‍ ഉള്ളതോ ആയ ഓറഞ്ചുകള്‍ കാലപ്പഴക്കം ഉള്ളതാണെന്നാണ് അര്‍ത്ഥം. മിനുസമാര്‍ന്ന, കാണുമ്പോള്‍ ഫ്രഷായി തോന്നുന്നത് വാങ്ങിക്കുക.

മുറിയിലെ താപനില

ഓറഞ്ച് എപ്പോഴും തണുത്ത കാലാവസ്ഥയിലാണ് സൂക്ഷിക്കേണ്ടത്. സൂര്യപ്രകാശം ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. അതുപോലെ വഴിയരികില്‍നിന്ന് വാങ്ങിക്കുമ്പോഴും കൂടുതല്‍ വെയില്‍ കൊണ്ടില്ലെന്ന് ഉറപ്പാക്കുക.

നെറ്റ് ബാഗുകള്‍ ഉപയോഗിക്കുക

ഓറഞ്ചുകള്‍ സൂക്ഷിക്കാന്‍ നെറ്റ് ബാഗുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അടച്ചുറപ്പുള്ള പാത്രത്തിലോ കണ്ടെയ്നറിലോ ആകുമ്പോള്‍ തണുപ്പും വായുവും കിട്ടുന്നത് കുറവാകും. ഇത് ചീഞ്ഞുപോകാന്‍ ഇടയാക്കും.

പൊതിയുക

ഓറഞ്ച് പകുതി മാത്രം കഴിക്കുകയാണെങ്കില്‍, ഫ്രിഡ്ജില്‍ തിരികെ വയ്ക്കുന്നതിന് മുമ്പ് മറ്റേ പകുതി നന്നായി മൂടുക. ഇത് ഉണങ്ങാതെയും രുചി നഷ്ടപ്പെടാതെയും സൂക്ഷിക്കാന്‍ സഹായിക്കും.

 

 

 

 

---- facebook comment plugin here -----

Latest