Connect with us

International

ഇന്ത്യയും മാലിദ്വീപും തമ്മിൽ നല്ല ബന്ധം: മാലിദ്വീപ് ടൂറിസം മന്ത്രി ഇബ്റാഹീം ഫൈസൽ

കേരളം സന്ദർശിക്കാൻ ആഗ്രഹമുണ്ട്. നിലവിലെ വിഷയങ്ങൾ പരിഹരിച്ചാൽ സന്ദർശനം നടത്തുമെന്നും മന്ത്രി

Published

|

Last Updated

ദുബൈ | ഇന്ത്യയും മാലിദ്വീപും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നതെന്ന് മാലദ്വീപ് ടൂറിസം മന്ത്രി ഇബ്‍റാഹീം ഫൈസൽ. മാലിദ്വീപ് വിദേശകാര്യ മന്ത്രി അടുത്ത ദിവസം ഇന്ത്യ സന്ദശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ സിറാജ് ലൈവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിദ്വീപുമായി ഏറ്റവും സൗഹൃദം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. ബംഗളൂരു ഡൽഹി ബോംബെ നഗരങ്ങളിൽ മാലദ്വീപ് ടൂറിസം പ്രോത്സാഹിപ്പിക്കുവാൻ റോഡ് ഷോ നടത്തുമെന്നും ഇബ്റാഹീം ഫൈസൽ പറഞ്ഞു. കേരളം സന്ദർശിക്കാൻ ആഗ്രഹമുണ്ട്. നിലവിലെ വിഷയങ്ങൾ പരിഹരിച്ചാൽ സന്ദർശനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിന് ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പിന്നീട് വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമഖത്തിൽ വ്യക്തമാക്കി. ഞങ്ങൾ എല്ലായ്പ്പോഴും സമാധാനവും സൗഹൃദ അന്തരീക്ഷവും പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ജനങ്ങളും സർക്കാരും ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ഊഷ്മളമായ സ്വീകരണം നൽകും. ടൂറിസം മന്ത്രിയെന്ന നിലയിൽ ഇന്ത്യക്കാരോട് മാലിദ്വീപിന്റെ ടൂറിസത്തിന്റെ ഭാഗമാകാൻ അഭ്യർഥിക്കുന്നുവെന്നും മാലിദ്വീപിന്റെ സമ്പദ് വ്യവസ്ഥ ടൂറിസത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest