Kerala
എല്ലാ സാമുദായിക സംഘനടകളുമായും നല്ല ബന്ധം; തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തണം; ചെന്നിത്തല
'കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നത് മാധ്യമങ്ങളുടെ മാത്രം ചര്‍ച്ച. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കുറിച്ച് സാമുദായിക സംഘടനകള്‍ക്കും അഭിപ്രായം പറയാം.'
തിരുവനന്തപുരം | എല്ലാ സാമുദായിക സംഘനടകളുമായും നല്ല ബന്ധമാണുള്ളതെന്ന് രമേശ് ചെന്നിത്തല. ആരെയാണ് പരിപാടിക്ക് വിളിക്കേണ്ടത് എന്നത് അവരുടെ ഇഷ്ടമാണ്.
മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അഭിമാനമുണ്ട്. കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നത് മാധ്യമങ്ങളുടെ മാത്രം ചര്‍ച്ചയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കുറിച്ച് സാമുദായിക സംഘടനകള്‍ക്കും അഭിപ്രായം പറയാം.
തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു.
---- facebook comment plugin here -----