ഒരു വര്‍ഷത്തെ കലണ്ടര്‍ കൂടി നമ്മുടെ ചുവരുകളില്‍ നിന്ന് വിടപറയുകയാണ്. സംഭവബഹുലമായ ഒരു വര്‍ഷം കൂടി സ്മൃതിപഥങ്ങളിലേക്ക് മറിയുന്നു. 2020നെ പോലെ തന്നെ കൊവിഡ് മഹാമാരി തീര്‍ത്ത ആലസ്യത്തിലാണ് 2021 ഉം കടന്നുപോകുന്നത്. പക്ഷേ, 2020ല്‍ കൊവിഡിന് മുന്നില്‍ ലോകം വിറച്ചുനിന്നപ്പോള്‍ 2021ല്‍ അതിനെതിരെ വാക്‌സിന്‍ വികസിപ്പിച്ച് നാം ആത്മവിശ്വാസം നേടിയെടുത്തു. മഹാമാരിയെ പൂര്‍ണമായും തളയ്ക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും അതിന്റെ ആഘാതം കുറയ്ക്കാന്‍ നമുക്കായി. ആ ധൈര്യത്തിലാണ് 2022നെ നാം വരവേല്‍ക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രധാന സംഭവങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുകയാണ് ഞങ്ങള്‍. പോയവര്‍ഷം രാജ്യത്ത് എന്തെല്ലാം സംഭവിച്ചു? ആരെയെല്ലാം നഷ്ടമായി? രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക മേഖലകളില്‍ എന്തെല്ലാമുണ്ടായി… കര്‍ഷക സമരം മുതല്‍ സംയുക്ത സൈനിക മേധാവിയുടെ മരണത്തിനിടയാക്കിയ വിമാനാപകടം വരെ നീളുന്ന സംഭവവികാസങ്ങളുടെ പട്ടികയാണ് ഇന്ത്യയുടെ കണക്കുപുസ്തകത്തില്‍ തെളിയുന്നത്….. ആരംഭിക്കുന്നു.. 2021. എ ഫ്‌ളാഷ്ബാക്ക്….