Connect with us

smart license

ലാമിനേഷൻ കാർഡിന് വിട; കേരളത്തിലെ ലൈസൻസും നാളെ മുതൽ സ്മാർട്ടാകും

പുതിയ സ്മാർട്ട് ലൈസൻസ് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും. 

Published

|

Last Updated

തിരുവനന്തപുരം | നിലവാരമുള്ള ലൈസൻസ് കാർഡ് വേണമെന്ന മലയാളികളുടെ ദീർഘനാളത്തെ ആവശ്യം സഫലമാകുന്നു. നിരവധി തടസ്സങ്ങളെ അതിജീവിച്ച് ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ ഇനി കേരളത്തിലും ലഭ്യമാകും. സീരിയൽ നമ്പർ, യു വി എംബ്ലങ്ങൾ, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യു ആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് പുതിയ ഡ്രൈവിംഗ് ലൈസൻസിനുണ്ടാകുകയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിൻ്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. പുതിയ സ്മാർട്ട് ലൈസൻസ് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും. ധന മന്ത്രി കെ എൻ ബാലഗോപാൽ പി വി സി പെറ്റ്ജി ഡ്രൈവിംഗ് ലൈസൻസ് ഏറ്റുവാങ്ങും. ഗതാഗത മന്ത്രി ആൻ്റണി രാജു അധ്യക്ഷത വഹിക്കും.

വ്യവസായ മന്ത്രി പി രാജീവ്, വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി, ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ സംബന്ധിക്കും. അധികം താമസിയാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (ആർ സി) സമാന രീതിയിലുള്ള കാർഡിലേക്ക് മാറുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങൾ സ്മാർട്ട് കാർഡിലേക്ക് വളരെ മുമ്പ് മാറിയെങ്കിലും സാങ്കേതികത്വത്തിൽ കുടുങ്ങി കേരളത്തിലേത് നീണ്ടുപോകുകയായിരുന്നു.

Latest