perinthalmanna murder
പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോക്ക് തീകൊളുത്തി; കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
ഭാര്യയേയും മകളേയും ഓട്ടോയിലിട്ട് തീകൊളുത്തിയ ശേഷം യുവാവ് കിണറ്റില്‍ ചാടുകയായിരുന്നു
മലപ്പുറം | പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ ഗുഡ്‌സ് ഓട്ടോയില്‍ സ്ഫ്‌ടോനമുണ്ടാക്കി ഭാര്യയേയും മകളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ എന്നിവര്‍ ആണ് മരിച്ചത്. അഞ്ച് വയസുള്ള ഒരു കുഞ്ഞിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യയേയും മക്കളേയും ഗുഡ്‌സ് ഓട്ടോയില്‍ കയറ്റി മുഹമ്മദ് തീകൊളുത്തുകയായിരുന്നു. ഓട്ടോയില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിനാല്‍ പെട്ടന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ജാസ്മിനേയും മകളേയും ഗുഡ്‌സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം മുഹമ്മദ് ഓട്ടോയില്‍ നിന്നറങ്ങി കിണറ്റില്‍ ചാടിയെന്നാണ് നിഗമനം. ഭാര്യയുടെ തറവാട് വീട്ടിന് സമീപത് വച്ചാണ് സംഭവം.
---- facebook comment plugin here -----