dubai
ഗൂഗിൾ ക്രോം ഉപയോക്താക്കൾ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യണം
സൗജന്യ വെബ് ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യണം.
ദുബൈ | യു എ ഇയിൽ ഗൂഗിൾ ക്രോം ഉപയോക്താക്കൾ ജാഗ്രത പാലിക്കണെമന്ന് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ശുപാർശ ചെയ്തു. സൗജന്യ വെബ് ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യണം.
കാരണം ഒന്നിലധികം കേടുപാടുകൾ ക്രോമിന് സംഭവിച്ചിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിന് സുരക്ഷാ അപ്ഡേറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. സജീവമായി ചൂഷണം ചെയ്യപ്പെടുന്ന, തീവ്രതയുള്ള ഒന്നിലധികം കേടുപാടുകൾ പരിഹരിക്കുന്നതിനായി ഗൂഗിൾ ഒരു സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കി- അതോറിറ്റി എക്സിലെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. സബ്സിഡിയറികൾക്കും പങ്കാളികൾക്കും ഈ വിവരങ്ങൾ കൈമാറാനും അതോറിറ്റി ശുപാർശ ചെയ്യുന്നു.
---- facebook comment plugin here -----