Connect with us

International

അന്താരാഷ്ട്ര വനിതാ ദിനം ആഘോഷമാക്കി ഗൂഗിള്‍ ഡൂഡില്‍

വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ള സ്ത്രീകളുടെ ദൈനംദിന ജീവിതത്തിലേക്ക് ഗൂഗിള്‍ ഡൂഡില്‍ ഒരു കാഴ്ച നല്‍കുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| എല്ലാ വര്‍ഷവും മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായാണ് ആചരിക്കുന്നത്. 1975ലാണ് ഐക്യരാഷ്ട്രസഭ ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചത്. 2022ല്‍ ഗൂഗിള്‍ ഡൂഡില്‍ ആനിമേറ്റഡ് സ്ലൈഡ്ഷോയോടെ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുകയാണ്. വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ള സ്ത്രീകളുടെ ദൈനംദിന ജീവിതത്തിലേക്ക് ഗൂഗിള്‍ ഡൂഡില്‍ ഒരു കാഴ്ച നല്‍കുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ നേട്ടങ്ങളെ ഈ ദിനം ആഘോഷിക്കുന്നു.

ഗൂഗിള്‍ ഡൂഡില്‍ കാണാന്‍ ഉപയോക്താവിന് ഗൂഗിള്‍ ഹോംപേജില്‍ പോയി പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്യാം. സാംസ്‌കാരിക വൈവിധ്യമുള്ള സ്ത്രീകളാല്‍ ചുറ്റപ്പെട്ട ഭൂമിയുടെ ഒരു ചിത്രത്തിലൂടെ അവരെ സ്വാഗതം ചെയ്യും. ഡൂഡില്‍ പ്ലേ ബട്ടണ്‍ അമര്‍ത്തിയാല്‍ ഒരു ആനിമേറ്റഡ് വീഡിയോ പ്ലേ ചെയ്യാന്‍ തുടങ്ങും. ലാപ്ടോപ്പില്‍ ജോലി ചെയ്യുന്നതും കുട്ടിയെ പരിപാലിക്കുന്നതുമായ ഒരു അമ്മ, ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്ന ഒരു സ്ത്രീ, ഒരു ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുന്ന ഒരു സ്ത്രീ, കൂടാതെ നിരവധി തൊഴിലുകള്‍ക്ക് നേതൃത്വം നല്‍കുകയും വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന സ്ത്രീകളാല്‍ ഡൂഡില്‍ സമ്പന്നം.

 

Latest