Connect with us

Techno

ഗൂഗിൾ ജെമിനി എ ഐ ഇനി ആപ്പിളിലും

തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ പരീക്ഷണം പൂർത്തിയാക്കിയാണ്‌ ദിവസങ്ങൾക്ക് ശേഷം, ആഗോളതലത്തിൽ iOS ഉപയോക്താക്കൾക്കായി ജെമിനി ആപ്പ് പുറത്തിറക്കിയത്‌.

Published

|

Last Updated

ഗൂഗിൾ അതിൻ്റെ AI ചാറ്റ്ബോട്ടായ ജെമിനി ആപ്പ്‌ ആപ്പിളിലും ലഭ്യമാക്കിത്തുടങ്ങി. ജെമിനിയുടെ ഐഒഎസ്‌ വേർഷൻ ആഗോള ഉപയോഗിത്തിനായി പുറത്തിറക്കിയതായി ഗൂഗിൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ പരീക്ഷണം പൂർത്തിയാക്കിയാണ്‌ ദിവസങ്ങൾക്ക് ശേഷം, ആഗോളതലത്തിൽ iOS ഉപയോക്താക്കൾക്കായി ജെമിനി ആപ്പ് പുറത്തിറക്കിയത്‌.

മൾട്ടി-മോഡൽ കഴിവുകൾ ഉപയോഗിച്ച് ഇമേജുകൾ സൃഷ്ടിക്കുന്നതിനും ജിമെയിൽ, യുട്യൂബ്‌ പോലുള്ള ആപ്പുകളിൽ ഉടനീളം വിവരങ്ങൾ കണ്ടെത്തുന്നതിനും ഇമേജ് വഴി പ്രശ്‌നപരിഹാരത്തിനും സഹായിക്കുന്നതാണ്‌ ജെമിനി ആപ്പ്‌. ജെമിനി ലൈവിലൂടെ ഉപയോക്താവിന്‌ എഐയുമായി സംസാരിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്‌.

ഇന്ത്യയിൽ നേരത്തേ പുറത്തിറക്കിയ ആൻഡ്രോയ്‌ഡ്‌ വേർഷനിൽ ഹിന്ദി, മറാത്തി, മലയാളം, തെലുങ്ക്, കന്നഡ, ഗുജറാത്തി, തമിഴ്, ബംഗാളി, ഉറുദു തുടങ്ങി ഒമ്പത് ഇന്ത്യൻ ഭാഷകൾ ജെമിനിയിൽ ലഭ്യമാണ്‌. അതേസയമം ഐഒഎസിൽ നിലവിൽ ആകെ 10-ലധികം ഭാഷകളിലാണ്‌ ആപ്പ്‌ പുറത്തിറക്കിയിരിക്കുന്നത്‌. കൂടുതൽ ഭാഷകൾ വരും മാസങ്ങളിൽ അവതരിപ്പിക്കും. ഗൂഗിളിൻ്റെ ഇമേജൻ 3 ജനറേറ്റീവ് AI മോഡലിനെ സ്വാധീനിച്ച് iOS-നുള്ള ജെമിനിക്ക് ചിത്രങ്ങൾ സൃഷ്ടിക്കാനും കഴിയും.

ഐഒഎസിൽ ജെമിനി സൗജന്യമാണെങ്കിലും, ഗൂഗിൾ വൺ പ്രീമിയം പ്ലാനിനൊപ്പം ജെമിനി അഡ്വാൻസ്ഡ് ആപ്പുമുണ്ട്‌. ഇതിന്‌ പ്രതിമാസം 1,950 രൂപ നൽകണം.

Latest