Connect with us

Ongoing News

ജി മെയിൽ ഉപഭോക്താക്കൾക്ക് ചെക്ക് മാർക്ക് പ്രഖ്യാപിച്ച് ഗൂഗിൾ

ഇതോടെ ഉപഭോക്താക്കൾക്ക് യഥാർത്ഥ അക്കൗണ്ടുകളും അതെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ അക്കൗണ്ടുകളും തിരിച്ചറിയാൻ കഴിയും

Published

|

Last Updated

വാഷിംഗ്ടൺ | പ്രമുഖ ഇമെയിൽ പ്ലാറ്റ്ഫോമായ ജി മെയിൽ അക്കൗണ്ടുകൾക്ക് ബ്ലൂ ചെക്ക് മാർക്ക് പ്രഖ്യാപിച്ച് ഗൂഗിൾ. വെരിഫൈ ചെയ്ത അക്കൗണ്ട്കൾക്ക് ആയിരിക്കും ബ്ലൂ ടിക്ക് നൽകുക.ഇതോടെ ഉപഭോക്താക്കൾക്ക് യഥാർത്ഥ അക്കൗണ്ടുകളും അതെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ അക്കൗണ്ടുകളും തിരിച്ചറിയാൻ കഴിയും എന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു.

2021 ൽ കമ്പനി പുറത്തുവിട്ട ബ്രാൻഡ് ഇൻഡിക്കേറ്റർസ് ഫോർ മെസ്സേജ് ഐഡന്റിഫിക്കേഷൻ (BIMI) എന്ന സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പനികൾക്ക് അവരുടെ പേരിന്റെ തൊട്ടടുത്തായിരിക്കും ബ്ലൂ ചെക്ക് മാർക്ക് നൽകുക. ബി ഐ എം ഐ സംവിധാനത്തിൽ ഇമെയിലുകളിൽ ഒരു ബ്രാൻഡ് ലോഗോ അവതാർ ആയി പ്രദർശിപ്പിക്കുന്നതിന് അയയ്ക്കുന്നവർ ശക്തമായ പ്രാമാണീകരണം ഉപയോഗിക്കുകയും അവരുടെ ബ്രാൻഡ് ലോഗോ സ്ഥിരീകരിക്കുകയും വേണം. ഈ സംവിധാനം ഉപയോഗിക്കുന്നവർക്ക് എളുപ്പത്തിൽ ഒരു ബ്ലൂ ചെക്ക് മാർക്ക് കരസ്ഥമാക്കാം.

ഇത്തരത്തിൽ ബ്ലൂ ചെക്ക് നൽകുന്നത് ഡിജിറ്റൽ മേഖലയിൽ പുതിയ പ്രവണതയല്ല. ട്വിറ്റർ, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പോലോത്ത സോഷ്യൽ മീഡിയ ആപ്പുകൾ ഉപപോക്താക്കൾക്ക് വെരിഫൈ ഫീച്ചർ നേരത്തെ തന്നെ നൽകുന്നുണ്ട്.