Connect with us

Business

ഗൂഗിള്‍ പേയില്‍ പുതിയ ടാപ് ടു പേ ഫീച്ചര്‍ അവതരിപ്പിച്ചു

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ടാപ്പ് ടു പേ ഫീച്ചര്‍ ലഭ്യമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ ജനപ്രിയ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേയില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. പണം അയക്കുന്നത് എളുപ്പമാക്കുന്ന ടാപ് ടു പേ ഫീച്ചറാണ് ഗൂഗിള്‍ പേ അവതരിപ്പിച്ചിരിക്കുന്നത്. പൈന്‍ ലാബുമായി സഹകരിച്ചാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ഉപയോഗിച്ച് ഒരു ഇന്‍സ്റ്റന്റ് ഡിജിറ്റല്‍ പേയ്മെന്റ് നടത്തുന്നതിന് ആവശ്യമായ മൊത്തം ഘട്ടങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് ജിപേ ചെയ്യുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ടാപ്പ് ടു പേ ഫീച്ചര്‍ ലഭ്യമാണ്. നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടില്ല.

രാജ്യത്തുടനീളമുള്ള ഏതെങ്കിലും പൈന്‍ ലാബ്‌സ് ആന്‍ഡ്രോയിഡ് പിഒഎസ് ടെര്‍മിനല്‍ ഉപയോഗിച്ച് ഇടപാട് നടത്താന്‍ തങ്ങളുടെ എന്‍എഫ്‌സി എനേബിള്‍ ചെയ്ത ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഏതൊരു യുപിഐ ഉപയോക്താവിനും ഈ പ്രവര്‍ത്തനം ലഭ്യമാകും. ഫീച്ചറിന്റെ അപ്ഡേറ്റ് പിന്നീടുള്ള ഘട്ടത്തില്‍ നിങ്ങളുടെ ഡിവൈസില്‍ ലഭ്യമാകും. റിലയന്‍സ് റീട്ടെയിലിനൊപ്പമാണ് ഗൂഗിള്‍ ഈ ഫീച്ചര്‍ ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിത് ഫ്യൂച്ചര്‍ റീട്ടെയില്‍, സ്റ്റാര്‍ബക്‌സ് തുടങ്ങിയ വലിയ വ്യാപാരികള്‍ക്കുള്ള പേയ്‌മെന്റുകളില്‍ ലഭ്യമാകും.

ജിപേ ടാപ് ടു പേയില്‍ ഒരു പേയ്മെന്റ് നടത്തണമെങ്കില്‍ ഉപയോക്താക്കള്‍ പിഒഎസ് ടെര്‍മിനലില്‍ അവരുടെ ഫോണ്‍ ടാപ്പ് ചെയ്യണം. ഇതില്‍ പുതിയ ഫീച്ചര്‍ ഉണ്ടായിരിക്കും. ഉപയോക്താവ് അവരുടെ യുപിഐ പിന്‍ ഉപയോഗിച്ച് ഫോണില്‍ നിന്നുള്ള പേയ്മെന്റ് ഓതന്റിക്കേഷന്‍ ചെയ്യണം. ഉപയോക്താവ് യുപിഐ പിന്‍ നല്‍കി കഴിഞ്ഞാല്‍, ഇടപാട് തടസ്സമില്ലാതെ നടക്കും. ക്യുആര്‍ സ്‌കാനിംഗ് രീതിയുടെ കാര്യത്തിലെന്നപോലെ ഇതിന് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ്.

2021 ഡിസംബറിലെ കണക്കുകള്‍ അനുസരിച്ച് ഒരു മാസത്തിനുള്ളില്‍ 8.26 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് ഇന്ത്യയില്‍ നടന്നത്.

 

Latest