Techno
ഗൂഗിള്‍ പിക്‌സല്‍ വാച്ച് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു
ലോഞ്ച് ഓഫറിന്റെ ഭാഗമായി സ്മാര്‍ട്ട് വാച്ച് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും.
ന്യൂഡല്‍ഹി| ഗൂഗിളിന്റെ പുതിയ പിക്‌സല്‍ സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗൂഗിള്‍ പിക്‌സല്‍ വാച്ച് 2 എന്ന മോഡലാണ് കമ്പനി പുറത്തിറക്കിയത്. പിക്‌സല്‍ 8 സീരീസ് ഫോണുകള്‍ക്കൊപ്പമാണ് പുതിയ പിക്‌സല്‍ വാച്ച് 2 അവതരിപ്പിച്ചിരിക്കുന്നത്. ഈ വാച്ചിന് ഇന്ത്യയില്‍ 39,900 രൂപയാണ് വില വരുന്നത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി സ്മാര്‍ട്ട് വാച്ച് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. പിക്‌സല്‍ 8 സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് പുതിയ പിക്‌സല്‍ സ്മാര്‍ട്ട് വാച്ച് ഡിസ്‌കൗണ്ട് വിലയില്‍ ലഭിക്കുക.
ഫോണിനൊപ്പം വാച്ച് വാങ്ങുമ്പോള്‍ വാച്ചിന് 19,999 രൂപയാണ് വില. പോളിഷ്ഡ് സില്‍വര്‍ ബേ, മാറ്റ് ബ്ലാക്ക് ഒബ്‌സിഡിയന്‍, മറ്റ് നിറങ്ങളില്‍ പിക്‌സല്‍ വാച്ച് 2 ലഭ്യമാകും. സ്മാര്‍ട്ട് വാച്ചിന്റെ പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ചിട്ടുണ്ട്. ഫ്‌ലിപ്പ്കാര്‍ട്ടിലൂടെയാണ് ഈ വാച്ച് വില്‍പ്പനയ്‌ക്കെത്തുന്നത്.
സ്നാപ്ഡ്രാഗണ്‍ ഡബ്ല്യു5+ ജെന്‍ 1 ചിപ്പാണ് പിക്‌സല്‍ വാച്ച്2 മോഡലില്‍ ഉള്ളത്. ഓള്‍വേയ്‌സ് ഓണ്‍ ഡിസ്പ്ലേ ഫീച്ചര്‍ എനേബിള്‍ ചെയ്താലും 24 മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ബാറ്ററി ശേഷി 306എംഎഎച്ച് ആണ്.