Connect with us

google doodle

ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ അധ്യാപികക്ക് ഗൂഗിളിന്റെ ആദരം

ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ അധ്യാപികയായി കണക്കാക്കപ്പെടുന്ന ഫാത്വിമ ഷേഖിന് ഗൂഗിളിന്റെ ആദരം

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ അധ്യാപികയായി കണക്കാക്കപ്പെടുന്ന ഫാത്വിമ ഷേഖിന് ഗൂഗിളിന്റെ ആദരം. ഗൂഗില്‍ ഡൂഡില്‍ വഴിയാണ് ആദരമര്‍പ്പിച്ചിരിക്കുന്നത്. വിദ്യാഭാസ അവകാശ പ്രവര്‍ത്തകരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുമായ സാവിത്രി ഭായ് ഫുലെക്കും ജ്യോതി റാവുവിനുമൊപ്പം 1848 ല്‍ ഇന്ത്യയിലെ ആദ്യത്തെ സ്‌കൂളുകളില്‍ ഒന്നായ ഇന്‍ഡിജീനസ് ലൈബ്രറി സ്ഥാപിച്ചു.

1831ല്‍ പൂനെയിലാണ് ഇവര്‍ ജനിച്ചത്. ഫാത്വിമ ഷേഖിന്റെ വീട്ടിലായിരുന്നു സ്‌കൂള്‍ സ്ഥാപിച്ചത്. ഇവിടെ സാവിത്രി ഭായ് ഫുലെക്കൊപ്പം സമൂഹത്തില്‍ അരികുവത്കരിക്കപ്പെട്ട മുസ്‌ലിം- ദളിത് വനിതകള്‍ക്കും കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കി. അന്നത്തെ കാലത്ത് ജാതി-മത-ലിംഗ-വര്‍ഗ ഭേദത്തിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് ഇവിടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു.

---- facebook comment plugin here -----

Latest