Connect with us

Kerala

ഗൂഗിള്‍ മാപ്പ് ചതിച്ചു; തെലങ്കാന സ്വദേശികളുടെ വാഹനം ആലപ്പുഴയില്‍ തോട്ടില്‍ വീണു

മൂന്നാറിലേക്കു പോകാന്‍ ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷന്‍ ഇട്ടുവന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറാണ് ആലപ്പുഴയില്‍ തോട്ടില്‍ വീണത്

Published

|

Last Updated

ആലപ്പുഴ  | ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുകയായിരുന്ന തെലങ്കാന സ്വദേശികള്‍ സഞ്ചരിച്ച വാഹനം തോട്ടില്‍ വീണു. മൂന്നാറിലേക്കു പോകാന്‍ ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷന്‍ ഇട്ടുവന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറാണ് ആലപ്പുഴയില്‍ തോട്ടില്‍ വീണത്. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ കട്ടച്ചിറ ജംക്ഷനു തെക്കുവശം കളരിക്കല്‍ സ്റ്റുഡിയോ ഹെല്‍ത്ത് സെന്റര്‍ റോഡ് തീരുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെയാണ് അപകടം.

മധുരയില്‍നിന്ന് കൊല്ലം ആലപ്പുഴ വഴി മൂന്നാറിലേക്കു പോവുകയായിരുന്നു ഇവര്‍ . ഹെല്‍ത്ത് സെന്ററിനു സമീപം എത്തിയപ്പോള്‍ ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷന്‍ കാണിക്കാതെയായി . പിന്നീട് വാഹനം തിരിക്കാന്‍ ശ്രമിച്ചപ്പോഴാണു പുറകുവശത്തെ ടയര്‍ തോട്ടിലേക്ക് ഇറങ്ങിയത്.കണ്ടുനിന്ന സമീപവാസികള്‍ ഓടിയെത്തി വാഹനം തുറന്ന് യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു. ജെസിബിയുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് തോട്ടില്‍നിന്നു വാഹനം കയറ്റിയത്.

Latest