Editors Pick
ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ; ഗൂഗിൾ പേ ഇല്ലാതാകുമോ?
ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും സഹായകരമാണ് ഗൂഗിൾ വാലറ്റ്.
ഡിജിറ്റല്‍ വാലറ്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. നേരത്തെ ഗൂഗിൾ പുറത്തിറക്കിയ ഈ ആപ്പ് യു എസിൽ അടക്കം തരംഗമായിരുന്നു. ഗൂഗിള്‍ പേ പോലെ ഇതിനെയും ഇന്ത്യന്‍ ഉപയോക്താക്കൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍. പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതമാണ്. ഡിജിറ്റല്‍ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റല്‍ കീയും പോലും ഈ വാലറ്റില്‍ ഭദ്രമാക്കാം. അതേസമയം, ഗൂഗിൾ വാലറ്റ് വന്നെങ്കിലും ഗൂഗിൾ പേ അതേപടി സേവനം തുടരുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും സഹായകരമാണ് ഗൂഗിൾ വാലറ്റ്. ഉപയോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയും ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിക്കാനാകും.
യുപിഐ അടിസ്ഥാനമാക്കി പണം അയക്കാന്‍ ഉപയോഗിക്കുന്ന ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്‍ടാക്ട്‌ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആണ് ഗൂഗിൾ വാലറ്റ് . ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്‍ടാക്റ്റ്‌ലെസ് പേമെന്റുകളാവും ഗൂഗിൾ വാലറ്റിലൂടെ ലഭ്യമാവുക. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ കാർഡുകൾ ഗൂഗിൾ വാലറ്റിൽ ഉപയോഗിക്കാൻ കഴിയില്ല.
ആപ്പ് വഴിയുള്ള ഇടപാടുകൾക്കും ഓൺലൈൻ പണം ഇടപാടുകൾക്കും ഇത് ഉപയോഗിക്കാം. ഗൂഗിൾ പേ സ്വീകരിക്കുന്ന എല്ലായിടങ്ങളിലും ഗൂഗിൾ വാലറ്റും ഉപയോഗിക്കാവുന്നതാണ്. 2022 മുതൽ ഗൂഗിൾ പേക്ക് പകരം പല രാജ്യങ്ങളിലും ഗൂഗിൾ വാലറ്റ് ഉപയോഗിക്കാൻ തുടങ്ങിയിരുന്നു.