Connect with us

Kerala

ഗോപീകൃഷ്ണന്‍; വെറുപ്പുത്പാദിപ്പിക്കുന്നവരോട് സമരം ചെയ്ത കവി: പൊന്മള

'ഇന്ത്യ സാഹോദര്യത്തിന് പേരുകേട്ട രാജ്യമാണ്. അനവധി മതങ്ങളുണ്ടായിട്ടും സമാധാനത്തോടെ ജീവിക്കാനാവുന്നത് ഈ രാജ്യത്തിന്റെ പ്രത്യേകതയാണ്.'

Published

|

Last Updated

എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് ദാന സംഗമത്തില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സംസാരിക്കുന്നു.

മഞ്ചേരി | വെറുപ്പുത്പാദിപ്പിക്കുന്ന നവകാല സാഹചര്യങ്ങളോട് സമരം ചെയ്ത കവിയാണ് പി എന്‍ ഗോപീകൃഷ്ണന്‍ എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് ജേതാവ് പി എന്‍ ഗോപീകൃഷ്ണന് അവാര്‍ഡ് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ സാഹോദര്യത്തിന് പേരുകേട്ട രാജ്യമാണ്. അനവധി മതങ്ങളുണ്ടായിട്ടും സമാധാനത്തോടെ ജീവിക്കാനാവുന്നത് ഈ രാജ്യത്തിന്റെ പ്രത്യേകതയാണ്.

സാഹോദര്യം ഇസ്‌ലാമിന്റെ ദര്‍ശനമാണെന്നും അദ്ദേഹം പൊന്മള പറഞ്ഞു.

 

Latest