Connect with us

gopi asan kadhakali

കഥകളി മുദ്രകളില്‍ വിസ്മയം തീര്‍ത്ത് പ്രവാസ ഭൂമിയില്‍ ഗോപിയാശാന്‍

കഥകളി മുദ്രകളിലെ വിവിധ വശങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകും വിധം അദ്ദേഹം വിവരിച്ചു. നവരസങ്ങള്‍ വിടരുന്നത് മുഖത്തെഴുത്തില്ലാതെ അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു

Published

|

Last Updated

അബൂദബി | കഥകളി മുദ്രകളില്‍ വിസ്മയം തീര്‍ത്ത് കലാനിലയം ഗോപിയാശാന്‍. കേരള സോഷ്യല്‍ സെന്റര്‍ അബൂദബിയുടെ കലാ വിഭാഗം 2024-25 പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കഥകളി ആചാര്യനും സര്‍വ്വതോഭദ്രം കലാകേന്ദ്രം ആവണങ്ങാട്ടില്‍ കളരിയിലെ പ്രിന്‍സിപ്പലുമായ കലാനിലയം ഗോപി ആശാനെ കേള്‍ക്കാന്‍ നിരവധി പേരാണ് പ്രവാസ ഭൂമിയില്‍ എത്തിയത്.

കഥകളി മുദ്രകളിലെ വിവിധ വശങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകും വിധം അദ്ദേഹം വിവരിച്ചു. നവരസങ്ങള്‍ വിടരുന്നത് മുഖത്തെഴുത്തില്ലാതെ അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. അകമ്പടിയായി മകള്‍ ഐശ്വര്യ താളം പകര്‍ന്നും മുദ്രകള്‍ വിശദീകരിച്ചും വേദിയില്‍ നിറഞ്ഞു നിന്നു. കഥകളിയുമായി ബന്ധപ്പെട്ടു പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കി കഥകളി ആസ്വാദക സദസ്സ് മികവുറ്റതായി.

തുടന്ന് സെന്റര്‍ നൃത്താധ്യാപികയായ രശ്മി സുധ, മെലഡി മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് അബൂദബിയിലെ കീര്‍ത്തനീയ സുന്ദരേഷ്, അനയ അംബിക അബുട്ടി എന്നിവര്‍ അവതരിപ്പിച്ച ശാസ്ത്രീയ നൃത്ത നൃത്യങ്ങളും സെന്റര്‍ സംഗീത അധ്യാപകന്‍ വിഷ്ണു മോഹന്‍ദാസ് അവതരിപ്പിച്ച അര്‍ധ ശാസ്ത്രീയ സംഗീതവും അരങ്ങേറി.

കേരള സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് ആര്‍ ശങ്കര്‍ അധ്യക്ഷത വഹിച്ചു. സെന്ററിന്റെ സ്‌നേഹോപഹാരം ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറര്‍ വിനോദ് പട്ടം എന്നിവര്‍ ചേര്‍ന്ന് കലാനിലയം ഗോപിയാശാന് സമ്മാനിച്ചു. ചടങ്ങില്‍ കലാവിഭാഗം സെക്രട്ടറി ഷഹീര്‍ ഹംസ സ്വാഗതവും ലൈബ്രേറിയന്‍ ധനേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest