Connect with us

Government Progress Report

സില്‍വര്‍ ലൈനുമായി മുന്നോട്ടെന്ന് സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

കെ റെയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കും: കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് പുനഃസംഘടിപ്പിക്കും

Published

|

Last Updated

തിരുവനന്തപുരം | നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ സില്‍വര്‍ലൈന്‍ നടപ്പാക്കുന്നതില്‍ പിന്നോട്ടില്ലെന്ന് തീര്‍ത്ത് പറഞ്ഞ് സര്‍ക്കാര്‍. സില്‍വര്‍ലൈനുമായി മുന്നോട്ട്‌പോകും. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. പദ്ധതിയുടെ ഡി പി ആര്‍ കേന്ദ്രറെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഭൂ ഉടമകള്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കും. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കുമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ട് പറയുന്നു.

കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് പുനഃസംഘടിപ്പിക്കും. ശമ്പളവും പെന്‍ഷനും ഉറപ്പാക്കും. കെ എസ് ആര്‍ ടി സി ഭൂമിയില്‍ വാണിജ്യ സമുച്ചയങ്ങള്‍ പണിയും. സ്വന്തം കാലില്‍ നില്‍ക്കാന്‍ കെ എസ് ആര്‍ ടി സിയെ പര്യാപ്തമാക്കും. സ്വയം പര്യാപ്തമാകും വരെ ബേങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ സര്‍ക്കാര്‍ അടക്കും. മിനിമം സ്ബ്‌സിഡി അടിസ്ഥാനത്തിലായിരിക്കും ഇത്. ശമ്പള പരിഷ്‌ക്കരണത്തിനുള്ള സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.