Connect with us

Uae

സർക്കാർ സ്ഥാപനങ്ങൾക്ക് രാജ്യാന്തര വിദൂര ജോലിക്ക് അംഗീകാരം

അടുത്ത ആറ് വർഷത്തേക്കുള്ള യു എ ഇയുടെ ദേശീയ നിക്ഷേപ തന്ത്രവും ശൈഖ് മുഹമ്മദ് അനാച്ഛാദനം ചെയ്തു.

Published

|

Last Updated

അബൂദബി| യു എ ഇക്ക് പുറത്തുള്ള ഫെഡറൽ സ്ഥാപനങ്ങൾക്ക് വിദൂര ജോലി സംവിധാനം പ്രഖ്യാപിച്ചു. ഇന്നലെ അബൂദബിയിലെ ഖസർ അൽ വതനിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

“പ്രൊജക്റ്റുകൾ, പഠനങ്ങൾ, പ്രത്യേക ജോലികൾ എന്നിവയ്ക്കായി ആഗോള വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുക, ഫെഡറൽ കാര്യക്ഷമത വർധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.’ ശൈഖ് മുഹമ്മദ് വ്യക്തമാക്കി. അടുത്ത ആറ് വർഷത്തേക്കുള്ള യു എ ഇയുടെ ദേശീയ നിക്ഷേപ തന്ത്രവും ശൈഖ് മുഹമ്മദ് അനാച്ഛാദനം ചെയ്തു.

 

Latest